VALAVANNOOR BAFAKHY 40th ANNIVERSERY
വളവന്നൂർ ബാഫഖി യത്തീംഖാന 40th വാർഷിക 1st വാഫി സനദ് ദാന മഹാ സമ്മേളനം... ജനുവരി 28, 29, 3, 31 വ്യാഴം, വെള്ളി, ശനി, ഞായർ ബാഫഖി ക്യാമ്പസ് വളവന്നൂർ...
Wednesday, January 20, 2016
മർഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ (ന:മ)
മർഹൂം ശൈഖുനാ ചാപ്പനങ്ങാടി ബാപ്പുമുസ്ലിയാർ.പതിറ്റാണ്ടുകളോളം മത-സാമൂഹിക മേഖലകളിൽ നിസ്വാർത്ഥ സേവനം നടത്തി നിറഞ്ഞുനിന്നിരുന്ന സൂഫീവര്യൻ. മുസ്ലിം കൈരളിയുടെ ആത്മീയാചാര്യൻ.
നിരവധി കറാമത്തുകളുടെ ഉടമയായ ശൈഖുനായുടെ ജീവിച്ചിരിക്കുന്ന കറാമത്താണ് ബാഫഖി യത്തീംഖാന. ‘‘ഇങ്ങോട്ടുള്ളതെല്ലാം ഇങ്ങോട്ടു വരും" എന്ന വാക്കിൻറെ ആത്മീയ പിൻബലത്തിൽ റസീവർമാരോ, മറ്റുപിരിവുകളോ കൂടാതെ സ്ഥാപനം ഭദ്രമായ സാമ്പത്തിക പിൻബലത്തോടെ അജയ്യമായി നാൽപത് വർഷം പിന്നിടുകയാണ്.
സമസ്തയുടെ മുന്നണിപ്പോരാളിയായിരുന്ന ശൈഖുനാ സമസ്ത കേരളജംഇയ്യത്തുൽ ഉലമ കേന്ദ്രമുശാവറ അംഗവും, പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പ്രസിഡൻറ്, സമസ്തകേരള ജംഇയ്യത്തുൽ ഉലമ മലപ്പുറം ജില്ലാ പ്രസിഡൻറും, സുന്നിയുവജന സംഘം സംസ്ഥാന പ്രസിഡൻറ്, അഖിലേന്ത്യാ സുന്നീ ഓർഗനൈസേഷൻ പ്രസിഡൻറ് എന്നീ പദവികൾ അലങ്കരിച്ചിരുന്നു. അല്ലാഹു മഹാനോടൊപ്പം നമ്മെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ട... ആമീൻ.
Subscribe to:
Comments (Atom)





